കാശ്മീരില്‍ പോലിസ് സ്റ്റേഷന് നേരെ ഭീകരാക്രമണം ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ജംനഗേരി പോലീസ് സ്റ്റേഷന് നേരെ ഭീകരരുടെ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും സാധാരണക്കാരനും പരിക്കേറ്റു. രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്.

നസീർ അഹമ്മദെന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ന്യൂനപക്ഷ പ്രദേശമാണ് ജാംനഗേരി. സൈന്യം തിരിച്ചടി നല്‍കിയെങ്കിലും ആക്രമണം നടത്തിയ ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. ഷോപ്പിയാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പോലീസ് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ദക്ഷിണ കശ്മീരിലെ ഭാരത സൈനിക പോസ്റ്റുകള്‍ക്ക് നേരെ നിരന്തരം ആക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ അധികം പോലീസിനെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

പാക്ക് ഭീകരകേന്ദ്രങ്ങളിൽ ഭാരതം നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിർത്തിയിലെ ഭാരത പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ നിരന്തരം പ്രകോപനം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ഭാരതം കനത്ത തിരിച്ചടിയും നല്‍കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts