ബെന്ഗളൂരു : രണ്ടു ദിവസം മുന്‍പാണ് ബെലന്തൂരിനടുത്തു നിര്‍മാണത്തിലിരിക്കുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നു വീണത്,ആറു പേര്‍ മരിച്ചതായി ആണ് ഇതുവരെ ഉള്ള നിഗമനം,ഇന്നലെ ഉച്ചക്ക് പന്ത്രണ്ടുമണിയോടെ ആറാമത്തെ മൃതദേഹം പുറത്തെടുത്തത്.ആന്ധ്ര സ്വദേശിയായ കൃഷ്ണയുടെ മൃതദേഹമാണ് ഇന്നലെ കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചത്.കെട്ടിടങ്ങള്‍ക് അടിയില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം തിരച്ചില്‍ അവസാനിപ്പിച്ചു.പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഏഴുപേര്‍ സുഖം പ്രാപിച്ചു വരുന്നു.
അവശിഷ്ടങ്ങള്‍ മുഴുവന്‍ നീക്കുന്ന ജോലി ഒരാഴ്ചകൂടി എടുക്കും എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അപകടത്തെ തുടര്‍ന്ന് സമീപ അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ഉള്ളവര്‍ താമസം മാറി പോയിട്ടുണ്ട്.കെട്ടിടം വീണപ്പോള്‍ കോണ്ക്രീറ്റ് പാളികള്‍ തെറിച്ചു വീണു സമീപ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
അതിനിടക്ക്,കെട്ടിടം തകരാന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഏജന്‍സി ബി ബി എം പി ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.തൂണുകളുടെ നിര്‍മാണത്തില്‍ വേണ്ട രീതിയില്‍ സിമെന്റും മണലും ചേര്‍ക്കാത്ത തിനെ തുടര്‍ന്നാണ് ബലക്ഷയം ഉണ്ടായതും കെട്ടിടം നിലം പതിച്ചതും,ഒരു നില കോണ്ക്രീറ്റ് ചെയ്തു ഉണങ്ങുന്നതിന് മുന്‍പ് തന്നെ മറ്റു നിലകളുടെ ജോലി തുടങ്ങിയതാണ് കെട്ടിടത്തിന്റെ തകര്‍ച്ചക്ക് കാരണമായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.