ചെന്നൈ: ഭാര്യയെ ശല്യപ്പെടുത്തിയ അഭിഭാഷകനെ പട്ടാപ്പകല്‍ കോടതിക്ക് മുന്നില്‍ വച്ച് വെട്ടിപരിക്കേല്‍പ്പിച്ച് യുവാവ്.
തമിഴ്നാട് ഹൊസൂരിലാണ് സംഭവം നടന്നത്. അഭിഭാഷകൻ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ പക തീർത്ത് യുവാവ്. ഹോസൂർ കോടതിയില്‍ ക്ലാർക്ക് ആയ 32 കാരൻ ആനന്ദ് കുമാറാണ് യുവ അഭിഭാഷകൻ കണ്ണനെ പിന്തുടർന്ന് വെട്ടിയത്. ഇതേ കോടതിയില്‍ ജൂനിയർ അഭിഭാഷകയായി പ്രാക്റ്റീസ് ചെയുകയാണ് ആനന്ദിന്റെ ഭാര്യ.
കണ്ണൻ ഇവർക്ക് ഫോണില്‍ സന്ദേശങ്ങള്‍ അയക്കുന്നത് ആനന്ദ് ചോദ്യം ചെയ്തത്തിന്റെ പേരില്‍ ജൂണില്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു.
ഹോസൂരിലെ വനിത പൊലീസ് സ്റ്റേഷനില്‍ ആനന്ദ് പരാതി നല്‍കിയെങ്കിക്കും അഭിഭാഷക സംഘടന ഇടപെട്ട് കണ്ണനെ താക്കീത് ചെയ്ത് പരാതി ഒതുക്കി.
വീണ്ടും കണ്ണൻ തന്റെ ഭാര്യയ്ക്ക് സന്ദേശം അയച്ച് ശല്യപ്പെടുത്തിയത്തോടെയാണ് ആനന്ദിനെ പ്രകോപിതനാക്കിയത്. രാവിലെ ഒരു കേസില്‍ ഹാജരായത്തിന് ശേഷം കോടതിക്ക് പുറത്തേക്ക് ഇറങ്ങുകയായിരുന്ന കണ്ണനെ പിന്തുടർന്ന ആനന്ദ് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.
ചുറ്റും ആളുകളുണ്ടായിരുന്നെങ്കിക്കും ആനന്ദിന്റെ കൈയില്‍ ആയുധം ഉണ്ടായിരുന്നതിനാല്‍ അടുക്കാൻ മടിച്ചു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച കണ്ണൻ അപകടനില തരണം ചെയ്തിട്ടില്ല. അക്രമണത്തിന് ശേഷം സ്ഥലംവിട്ട കണ്ണൻ ഉച്ചയോടെ സിജെഎം കോടതിയിലെത്തി കീഴടങ്ങി.
അഭിഭാഷകരുടെ സുരക്ഷാ ഉറപ്പാക്കണമെന്ന് അവശ്യപ്പെട്ട് വിവിധ യൂണിയനുകള്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. കൃഷ്ണഗിരി എസ്പി സ്ഥലത്തെത്തി ചർച്ച നടത്തിയതിന് ശേഷമാണ് അഭിഭാഷകർ പിരിഞ്ഞ് പോയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.