ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ അന്തരിച്ചു

ടെഹ്‌റാന്‍: അര നൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച ‘ലോകത്തിലെ ഏറ്റവും വൃത്തിഹീന’നായ മനുഷ്യന്‍ അന്തരിച്ചു.

ഇറാന്‍കാരനായ അമൗ ഹാജിയാണ് 94ാം വയസില്‍ മരണപ്പെട്ടത്.

വര്‍ഷങ്ങളായി കുളിക്കാത്തത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്നാണ് ഇയാള്‍ വാദിച്ചിരുന്നത്. വര്‍ഷങ്ങളോളം വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. ഗ്രാമവാസികള്‍ പല തവണ കുളിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാല്‍ തനിക്ക് അസുഖങ്ങള്‍ വരുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പതിറ്റാണ്ടുകളോളം കുളിക്കാതിരുന്ന് കുളിച്ചതിന് പിന്നാലെ രോഗബാധിതനായ ഹാജി ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ചീഞ്ഞ മൃഗ മാംസവും പഴയ എണ്ണ കാനില്‍നിന്നുള്ള വൃത്തിഹീനമായ വെള്ളവുമായിരുന്നു ഇയാള്‍ സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts