അധ്യാപക നിയമന പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.

EXAM HALL

ബെംഗളൂരു: 2023-24 അധ്യയന വർഷത്തോടെ സർക്കാർ സ്‌കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ സാധ്യത. അതിന്റെ ഭാഗമായി പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 6 മുതൽ 8 വരെയുള്ള ഗ്രേഡുകളിലേക്ക് 15,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം മാർച്ച് 21 ന് പുറപ്പെടുവിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22 ആണെന്ന് വെള്ളിയാഴ്ച നഗരത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. അധ്യാപക നിയമനത്തിനുള്ള പൊതുപ്രവേശന പരീക്ഷ മേയ് 21, 22 തീയതികളിൽ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts