ബൈജൂസ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ ആപ്പ് ആയ ബൈജൂസ് തിങ്ക് ആന്റ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു.

കമ്പനിയുടെ കേരളത്തിലെ ഏക ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തുള്ള ജീവനക്കാര്‍ക്ക് ബംഗളുരുവിലേക്ക് മാറാനുള്ള സൗകര്യം നല്‍കിയിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.

ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിംഗിലാണ് ബൈജൂസ് ഡെവലപ്പ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാജി നല്‍കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. 170 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ടെക്‌നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇടപെടിട്ടുണ്ട്. ജീവനക്കാരും പ്രതിധ്വനി പ്രതിനിധികളുമായും ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച നടത്തി. അടുത്ത ഘട്ടം എന്ന നിലയില്‍ കമ്പനി മാനേജ്‌മെന്റുമായി സംസാരിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. തൊഴില്‍ വകുപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ആപ്പില്‍ നിന്ന് മാറി ഓഫ്‌ലൈന്‍ ട്യൂഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ബൈജൂസിലെ കൂട്ട പിരിച്ചുവിടല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts