4 മാസം മുമ്പ് ടാർ ചെയ്ത റോഡ് ഇപ്പോൾ ഇളക്കി എടുക്കാം പരാതിയുമായി കോൺഗ്രസ്‌

ബെംഗളൂരു: നാല് മാസം മുമ്പ് നാലരക്കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെ ചോദ്യം ചെയ്ത് രംഗത്ത്.

കർണാടകയിലെ ഷിമോഗ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൂജാരിഡിംബ മുതൽ ഗവതുരു വരെ 5.16 കിലോമീറ്റർ റോഡ് ബിജെപി സർക്കാർ 4.41 കോടി രൂപ മുടക്കി നിർമ്മിച്ചിരുന്നു. ഈ റോഡാണ് ഇപ്പോൾ തകർന്ന നിലയിൽ.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

സ്ഥലവാസികളായവർ കൈ കൊണ്ട് റോഡിൽ നിന്നും റോഡിന്റെ കഷ്ണങ്ങൾ ഇളക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ച പാർട്ടി റോഡ് നിർമ്മണത്തിൽ അഴിമതിയുണ്ടെന്നും ആരോപിച്ചു. റോഡ് നിർമ്മാണത്തിന്റെ 80 എണ്ണം കമ്മീഷൻ വാങ്ങിയതാണ് ആരോപിക്കുന്നത്.

രണ്ട് ലെയറായി ടാർ റോഡ് അങ്ങനെ ചെയ്തിട്ടില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. മാത്രമല്ല മുൻപ് ഗ്രാമവാസികൾ സഞ്ചരിച്ചിരുന്ന മൺപാതയാണ് ഇപ്പോഴത്തെ റോഡിനെക്കാൾ നല്ലതെന്നും അവർ പറഞ്ഞു. റോഡ് നിർമ്മിച്ച കോൺട്രാക്ടർ അത് ഉടൻ പുനർനിർമിക്കണമെന്നും ഗ്രാമത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അത് ഉപകരിക്കണമെന്നും ഗ്രാമനിവാസികൾ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts