നാഗചൈതന്യ ചിത്രത്തിൽ ബാർ, വിശ്വാസം വ്രണപ്പെടുത്തിയെന്ന് വിശ്വാസികൾ

ബെംഗളൂരു: മേലുകോട്ട് രായഗോപുര ക്ഷേത്ര കമാനം, സിനിമാ ചിത്രീകരണത്തിനായി ബാറാക്കി മാറ്റിയത് വൻ വിവാദത്തിലേക്ക് . കമാനം മദ്യശാലയാക്കി മാറ്റിയതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. നാഗചൈതന്യ നായകനായെത്തുന്ന ‘3 നോട്ട് 2’ എന്ന സിനിമയാണ് ഇത്തരത്തിൽ ഒരു ഷൂട്ടിംഗ് സെറ്റ് നിർമ്മിച്ചത്.

ക്ഷേത്രകമാനം നാഗചൈതന്യ ചിത്രത്തിൻറെ ബാറാക്കിയതിനെതിരെ വിശ്വാസികൾ രംഗത്ത് എത്തി.

വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ നിരത്തിവച്ച് ഷൂട്ടിംഗ് നടത്തിയത് തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് വിശ്വാസികൾ പറയുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ രാജമുടി ഉത്സവം അലങ്കോലപ്പെട്ടെന്നും ഇവർ ആരോപിക്കുന്നു. മേലുകോട്ടിൻറെ പാരമ്പര്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ സിനിമ ഷൂട്ടിംഗ് അനുവദിക്കരുതെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. നേരത്തെയും തെലുങ്ക് സിനിമ സംഘം മേലുകോട്ടിൽവച്ച് സിനിമ ഷൂട്ട് ചെയ്‌തത് വിവാദങ്ങൾക്ക് കാരണമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us