നാഗ ശൗര്യ അനുഷ ഷെട്ടി വിവാഹം ബെംഗളൂരുവിൽ

ബെംഗളൂരു: തെലുങ്ക് സിനിമ ലോകത്തെ ജനപ്രിയ നടൻ നാഗ ശൗര്യ വിവാഹിതനാകാൻ ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ചിത്രമായ കൃഷ്ണ വൃന്ദ വിഹാരിയുടെ വിജയത്തിൽ താരം കുതിക്കുമ്പോൾ, വ്യക്തിപരമായ കാര്യത്തിലെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്റീരിയർ ഡിസൈനറായ അനുഷ ഷെട്ടിയെയാണ് താരം വിവാഹം കഴിക്കുന്നത്. സാമന്തയ്‌ക്കൊപ്പമുള്ള നാഗ ശൗര്യയുടെ ഓ ബേബി ആരാധകരിൽ നിന്ന് വളരെയധികം പ്രശംസ നേടിയിരുന്നു. നിരവധി വിജയചിത്രങ്ങൾ താരം നൽകിയിട്ടുണ്ട്. നവംബർ 20-ന് നാഗ ശൗര്യ അനുഷ ഷെട്ടിയെ വിവാഹം കഴിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും…

Read More

നാഗചൈതന്യ ചിത്രത്തിൽ ബാർ, വിശ്വാസം വ്രണപ്പെടുത്തിയെന്ന് വിശ്വാസികൾ

ബെംഗളൂരു: മേലുകോട്ട് രായഗോപുര ക്ഷേത്ര കമാനം, സിനിമാ ചിത്രീകരണത്തിനായി ബാറാക്കി മാറ്റിയത് വൻ വിവാദത്തിലേക്ക് . കമാനം മദ്യശാലയാക്കി മാറ്റിയതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. നാഗചൈതന്യ നായകനായെത്തുന്ന ‘3 നോട്ട് 2’ എന്ന സിനിമയാണ് ഇത്തരത്തിൽ ഒരു ഷൂട്ടിംഗ് സെറ്റ് നിർമ്മിച്ചത്. ക്ഷേത്രകമാനം നാഗചൈതന്യ ചിത്രത്തിൻറെ ബാറാക്കിയതിനെതിരെ വിശ്വാസികൾ രംഗത്ത് എത്തി. വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ നിരത്തിവച്ച് ഷൂട്ടിംഗ് നടത്തിയത് തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് വിശ്വാസികൾ പറയുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ രാജമുടി ഉത്സവം അലങ്കോലപ്പെട്ടെന്നും ഇവർ ആരോപിക്കുന്നു. മേലുകോട്ടിൻറെ പാരമ്പര്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ സിനിമ…

Read More