ബെംഗളൂരു സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി ഇമെയിലുകൾ പ്രഥമദൃഷ്ട്യാ വ്യാജം: പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ എട്ടോളം സ്‌കൂളുകളിലേക്ക് വന്ന ബോംബ് ഭീഷണി ഇമെയിലുകൾ വ്യാജ മായിരിക്കുമെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. സ്‌കൂൾ വളപ്പിൽ “വളരെ ശക്തമായ ബോംബ്” ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇമെയിലുകൾ ലഭിച്ചതിനെ തുടർന്ന് കിഴക്കൻ ബെംഗളൂരുവിലെ എട്ട് സ്‌കൂളുകൾ ഒഴിപ്പിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു.

സ്‌കൂളുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ബെംഗളൂരു ഈസ്റ്റ് സോൺ അഡീഷണൽ പോലീസ് കമ്മീഷണർ എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു. പരീക്ഷയ്ക്കിടെ ഇത്തരം വ്യാജ ബോംബ് ഭീഷണി കോളുകൾ വന്നിട്ടുണ്ടെന്നും റാവു മാധ്യമങ്ങളോട് പറഞ്ഞു. കർണാടക 12-ാം ക്ലാസ് സംസ്ഥാന ബോർഡ് പരീക്ഷകൾ നിലവിൽ സംസ്ഥാനത്ത് നടക്കുന്നുണ്ട്.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

“എല്ലാ ബോംബ് ഭീഷണി ഇമെയിലുകളും വ്യത്യസ്ത ഇമെയിൽ ഐഡികളിൽ നിന്നാണ് അയച്ചിരിക്കുന്നത്. ഞങ്ങൾ ഇതുവരെ എട്ട് സ്കൂളുകളിൽ തിരഞ്ഞു, അവയിൽ ഭൂരിഭാഗവും ബെംഗളൂരുവിന്റെ കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്; അത് യാദൃശ്ചികമാകാം,” അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷിതാക്കളും വിദ്യാർത്ഥികളും പരിഭ്രാന്തരാകേണ്ടതില്ല, സ്ഥിതിഗതികൾ പോലീസ് നിയന്ത്രണവിധേയമാക്കി. ഞങ്ങൾ എല്ലാ സ്കൂളുകളും പരിശോധിച്ചു, ഒന്നും കണ്ടെത്തിയില്ല അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts