ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് അഞ്ചുവര്‍ഷം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് അഞ്ചുവര്‍ഷം തികയുന്നു. മധുവിന്റെ ഓര്‍മ്മദിനം ഇന്ന് മുക്കാലിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കേരളാ ആദിവാസി സംഘടനകളാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അതേസമയം മധുകൊലക്കേസിലെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കേസില്‍ അന്തിമ വാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. അഞ്ചാം ആണ്ടില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം..

Read More

ശിവമോഗയിൽ യുവാവിന് നേരെ ആക്രമണം

ബെംഗളൂരു: കര്‍ണ്ണാടകയിലെ ശിവമോഗയില്‍ യുവാവിന് നേരെ വീണ്ടും ആക്രമണം. ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണമുണ്ടായത്. ലഹരി വില്‍പ്പന ചോദ്യം ചെയ്ത പൂ വില്‍പ്പനക്കാരനായ മധുവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പൊതു സ്ഥലത്ത് കഞ്ചാവ് വില്പന നടത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മധുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്‌ച്ച യുവാവ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ്…

Read More
Click Here to Follow Us