കർണാടക സ്വദേശി ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു

കാസർക്കോട് : പുഴയിൽ കുളിക്കാൻ ഇറങ്ങിയ ദമ്പതികൾ അടക്കം മൂന്നു പേർ മുങ്ങി മരിച്ചു.

കുണ്ടംകുഴി ഗദ്ധേമൂല സ്വദേശി ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38) ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30 ), ഇവരുടെ ബന്ധു മനീഷ് ( 15) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് കുണ്ടംകുഴി തോണികടവ് ചൊട്ടയില്‍ അപകടമുണ്ടായത്. ബന്ധുക്കളുമായി പുഴ കാണാനെത്തിയതായിരുന്നു നിധിനും കുടുംബവും. പുഴയില്‍ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയില്‍ അകപ്പെട്ടതോടെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് നിധിനും ചുഴിയില്‍ അകപ്പെട്ടത്.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

തുടര്‍ന്ന് മനീഷും രക്ഷപ്പെടുത്താനിറങ്ങുകയായിരുന്നു. മുളിയാര്‍ ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊട്ട പാലം വരുന്ന സ്ഥലത്താണ് അപകടം നടന്നത്. വളരെ ദുര്‍ഘടം നിറഞ്ഞ കുഴികളുള്ള സ്ഥലമാണിത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുണ്ടംകുഴി ജിഎച്ച്‌എസ് എസിലെ വിദ്യാര്‍ത്ഥിയായിരുന്നു മനീഷ്. പരീക്ഷ തീര്‍ന്ന ആഹ്ലാദത്തിലാണ് തോണി കടവില്‍ പുഴ കാണാനെത്തിയത്. ഒരു മാസം മുമ്പാണ് ഗള്‍ഫിലായിരുന്ന നിധിന്‍ നാട്ടിലെത്തിയത്. നിധിനും ദീക്ഷയ്ക്കും രണ്ട് വയസുള്ള മകളുണ്ട്. മൂന്നു പേരുടെ മൃതദേഹങ്ങളും കാസര്‍കോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
[masterslider id="10"]

Related posts

Click Here to Follow Us