പെൺവാണിഭ സംഘത്തിൽ നിന്നും മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി

POCSO CASE

ബെംഗളൂരു: ബംഗാളിൽ നിന്നുള്ള ഒരാളുൾപ്പെടെ മൂന്ന് സ്ത്രീകളെ പെൺവാണിഭ സംഘത്തിൽ നിന്നും സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തിയവരിൽ മറ്റ് രണ്ട് സ്ത്രീകൾ യഥാക്രമം മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പെൺകുട്ടികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിന് സംഭവസ്ഥലത്ത് നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയുകയും ചെയ്തു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

രഹസ്യവിവരത്തെ തുടർന്ന് സരസ്വതിപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ലോഡ്ജ് റെയ്ഡിലാണ് സ്ത്രീകളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ ഇവരുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്ന് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts