ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20 കോടി കവര്‍ന്നു

ചെന്നൈ: ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. 20 കോടി രൂപയും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. ബാങ്കിലെ സെക്യൂരിറ്റിക്ക് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയായിരുന്നു മോഷണം. ജീവനക്കാരെ കവര്‍ച്ചക്കാര്‍ കെട്ടിയിടുകയും ചെയ്തു. ഫെഡ് ഗോള്‍ഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്നാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ തന്നെ ജീവനക്കാരനായ മുരുകന്‍ എന്നയാളിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്. റ്റകൃത്യത്തിന് ശേഷം മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Read More

മുല്ലപ്പെരിയാർ ഹർജികൾ ഇനി മുതൽ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഹർജികൾ ഇനി മുതൽ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച്, ജസ്റ്റിസ് എം.ആർ. ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോട് നിർദ്ദേശിച്ചു. നേരത്തെ ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സേവ് കേരള ബ്രിഗേഡി വേണ്ടി ഹാജരായ അഭിഭാഷകൻ വിൽസ് മാത്യൂസ് കഴിഞ്ഞ ദിവസം ചീഫ്…

Read More

ലൈംഗിക പീഡനക്കേസുകളുടെ വിചാരണ ഇൻ ക്യാമറ മാത്രമേ നടത്താവൂ; സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയിൽ (ഇൻ-ക്യാമറ) മാത്രമേ നടത്താൻ പാടുള്ളൂവെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 327 പ്രകാരമുള്ള ബലാത്സംഗക്കേസിന്‍റെ കാര്യത്തിൽ മാത്രമാണിത്. എന്നാൽ, സുപ്രീം കോടതി ഈ വ്യവസ്ഥ എല്ലാ ലൈംഗിക പീഡന കേസുകളിലേക്കും വ്യാപിപ്പിച്ചു. വൈസ് ചാൻസലർക്കെതിരെ മഹാരാഷ്ട്രയിലെ ഒരു സ്ഥാപനത്തിലെ യോഗ അധ്യാപിക നൽകിയ പരാതിയിലാണ് സുപ്രീം കോടതി ഇതു പരിഗണിച്ചത്. വൈസ് ചാൻസലർക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പീഡനക്കേസുകളിലെ വിചാരണ വേളയിൽ പരാതിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സുപ്രീം…

Read More

ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി. ടി.പി നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അപമാനിച്ച കേസിലാണ് സൂരജ് പാലക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമാണ് എന്ന് സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിലാണ് സൂരജിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Read More

ബഹിരാകാശത്ത് നിന്നും രാജ്യത്തിനൊരു സ്വാതന്ത്ര്യദിനാശംസ

75-ാം സ്വാതന്ത്ര്യവാർഷികത്തിൽ, രാജ്യത്തിന് ബഹിരാകാശത്ത് നിന്നൊരു ആശംസ. ഇറ്റാലിയൻ ബഹിരാകാശയാത്രികയായ സമാന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാന് ആശംസകള്‍ നേര്‍ന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സമാന്ത സ്വാതന്ത്ര്യ ദിനാശംസകളും നേർന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു ആണ് സമാന്തയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചത്. ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയും നാസയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും പരസ്പര സഹകരണത്തിലൂടെ ഭാവിയിൽ നിരവധി കാര്യങ്ങൾ നേടാൻ നമുക്ക് കഴിയട്ടെയെന്നും സമാന്ത വീഡിയോ സന്ദേശത്തിൽ…

Read More

തെളിവില്ലാത്ത കേസുകളിൽ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയം;കെ സുധാകരൻ

1995ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും തന്നെ കുടുക്കാനാണ് സർക്കാരും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. “തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാണിച്ച ജാഗ്രത അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടുക എന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചനയിലൂടെയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പകപോക്കലിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു. ദേശവിരുദ്ധ പരാമർശം നടത്തിയ കെ.ടി ജലീലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട്…

Read More

കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം: ജലീലിനെ തിരുത്തി സിപിഐഎം

മുന്‍മന്ത്രി കെ ടി ജലീല്‍ കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത് സിപിഐഎം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്. ജലീലിനെതിരെ സി.പി.എം കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റിനെച്ചൊല്ലിയുള്ള വിവാദങ്ങളും ആരോപണങ്ങളും രൂക്ഷമായതോടെ ജലീലിന്‍റെ പരാമർശം പിൻവലിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്നും ആരും വ്യതിചലിക്കില്ലെന്നാണ് ജലീല്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തന്‍റെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി പുതിയ…

Read More

അവിവാഹിതരാണോ? ഇതാ വിവാഹം കഴിപ്പിക്കാൻ സഹായമൊരുക്കി ഒരു പഞ്ചായത്ത്

കണ്ണൂർ: യുവാക്കൾ അവിവാഹിതരായിരിക്കുന്നതിൻറെ ആശങ്ക ഇനി വീട്ടുകാർ മാത്രം ഏറ്റെടുക്കേണ്ട, മൊത്തമായി ഏറ്റെടുത്ത് സഹായം ഒരുക്കാൻ റെഡിയാണ് കണ്ണൂരിലെ ഒരു പഞ്ചായത്ത്. അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂർ പട്ടുവം പഞ്ചായത്ത്. ഓരോ വാർഡിലും ശരാശരി 10 മുതൽ 15 വരെ പുരുഷൻമാരും സ്ത്രീകളും വിവാഹപ്രായം കഴിഞ്ഞ് ശേഷം നിൽക്കുന്നതായാണ് കണക്കുകൾ പറയുന്നത്. ഗ്രാമസഭകളിലും ഈ വിഷയം ചർച്ചയായി. ഇതോടെ വിഷയം ഗൗരവമായി എടുക്കേണ്ടതാണെന്നു പഞ്ചായത്തിന് തോന്നിയെന്നു പട്ടുവം പഞ്ചായത്ത് പ്രസിഡന്‍റ് പി ശ്രീമതി പറഞ്ഞു. ഈ വിഷയം 2022-23…

Read More

ലോകകപ്പിന്റെ ഭാഗമായി എയർ ഇന്ത്യ യു.എ.ഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ സജ്ജമാക്കുന്നു

ദുബൈ: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഭാഗമായി യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് എത്തുന്ന ഫുട്ബോൾ പ്രേമികൾ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നത്. ദുബായിൽ നിന്ന് വിമാനമാർഗം ഒരു മണിക്കൂറിനുള്ളിൽ ഖത്തറിലെത്താം. 15 ലക്ഷം സന്ദർശകരെയാണ് ഖത്തർ ഫിഫ ലോകകപ്പിനായി പ്രതീക്ഷിക്കുന്നത്. ഒരു ചെറിയ രാജ്യമായ ഖത്തറിൽ ഒരു സമയം ഇത്രയധികം ആളുകൾക്ക് താമസിക്കാനുള്ള സൗകര്യം ഇല്ല. അതിനാൽ, ആരാധകർ താമസിക്കാൻ ദുബായിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കൊൽക്കത്തയ്ക്കും…

Read More

നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കി

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ വധിക്കാൻ ജയ്ഷെ മുഹമ്മദ് നിയോഗിച്ച യുവാവിനെ എൻ.ഐ.എ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. ഉത്തർപ്രദേശിലെ സഹൻപൂർ സ്വദേശിയായ മുഹമ്മദ് നദീമിനെയാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് നദീമിനെ ഉത്തർപ്രദേശ് പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്)പിടികൂടിയത്. ജെ.ഇ.എം, തെഹ്രീകെ താലിബാന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി നദീം വാട്സ്ആപ്പ്, ടെലഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയവ വഴി ബന്ധപ്പെട്ടിരുന്നതായി യുപി എ.ടി.എസ് പറഞ്ഞു.

Read More
Click Here to Follow Us