​ഗോഡൗണിലെ സ്ഫോടനം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

deadbody BABY

ബെം​ഗളുരു; ചാമരാജ് പേട്ടിലെ ചരക്കു ​ഗതാ​ഗത ​ഗോഡൗണിലെ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി.

അഞ്ജിസ്വാമി(74) ആണ് മരണപ്പെട്ടത്. അപകടമുണ്ടായ ​ഗോഡൗണിന് സമീപത്തെ കടയിലെ ജിവനക്കാരനായിരുന്നു ഇദ്ദേഹം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

​ഗോഡൗണിലേക്ക് പടക്കപെട്ടികൾ കൊണ്ടുവന്ന ട്രക്കിലെ ഡ്രൈവർ മനോഹർ, സമീപത്ത് കട നടത്തിയിരുന്ന അസ്ലാം പാഷ എന്നിവരാണ് സ്ഫോടനമുണ്ടായ അന്ന് മരിച്ചത്.

ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായ പടക്കങ്ങളും എൽപിജി സിലിണ്ടറുകളും സൂക്ഷിച്ചിരിക്കുന്ന കടകളും ​ഗോഡൗണുകളും കണ്ടെത്താൻ പരിശോധന ശക്തമാക്കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts