കോൺഗ്രസിന് സംസ്ഥാനങ്ങൾ നഷ്ടപ്പെട്ടത് ആർഎസ്എസിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് മൂലം: മുഖ്യമന്ത്രി

ബെംഗളൂരു: രാഷ്ട്രീയ സ്വയം സേവക് സംഘത്തെ (ആർഎസ്എസ്) സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങൾ അധികാരം നഷ്ടപ്പെട്ടുവെന്നും അതേ കാരണത്താൽ കർണാടകയിൽ അധികാരത്തിൽ വരില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച പറഞ്ഞു.

രാജ്യസ്‌നേഹവും സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് ആർഎസ്എസ് ഏർപ്പെട്ടിരിക്കുന്നതെന്നും ദുരന്തസമയത്ത് അത് ജനങ്ങൾക്കൊപ്പം നിന്നുവെന്നും ആർഎസ്എസ് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും എപ്പോഴും ആർഎസ്എസിനെതിരെയാണ്, രാഷ്ട്രീയ കാരണങ്ങളാൽ ആർഎസ്എസിനെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നതെന്നും. ഇക്കാരണത്താൽ കോൺഗ്രസിന് നിരവധി സംസ്ഥാനങ്ങൾ നഷ്ടപ്പെട്ടുവെന്നും കർണാടകയിലും ഇത് തന്നെ സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാഠപുസ്തകം പുനഃപരിശോധിക്കുന്ന വിഷയത്തിലും രാഷ്ട്രീയം കളിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, “ജൂൺ 10 വരെ കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രി ബൊമ്മൈയുടെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us