കൊവിഡ് കേസുകൾ വർദ്ധിക്കുന്നുതിൽ പരിഭ്രാന്തരാകേണ്ടതില്ല: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു : കർണാടകയിൽ കൊവിഡ്-19 കേസുകൾ സാവധാനത്തിൽ ഉയരുകയാണെന്ന് അറിയിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും വ്യക്തമാക്കി. ചൊവ്വാഴ്ച തളിക്കോടിക്ക് സമീപം കുടഗനൂർ വില്ലേജിൽ ബുദിഹാൾ-പീരാപ്പൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൊമ്മൈ.

സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ ഞാൻ അധ്യക്ഷനായിരുന്നുവെന്നും, സംസ്ഥാനത്ത് കോവിഡ് -19 പ്രോട്ടോക്കോളുകൾ തിരികെ കൊണ്ടുവരുന്നതുപോലുള്ള നിരവധി തീരുമാനങ്ങൾ കൈകൊണ്ടിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

രോഗികൾക്ക് കൂട്ടമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയിൽ ഇതുവരെ എത്തിയിട്ടില്ലന്നും അതിനാൽ ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലന്നും പറഞ്ഞ മുഖ്യമന്ത്രി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ നമ്മൾ തുടർന്നും പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us