ലൗജിഹാദിന്റെ പേരിലുള്ള മതംമാറ്റം കർശനമായി തടയും,നിയമനിര്‍മ്മാണം നടത്തും: മുഖ്യമന്ത്രി.

ബെംഗളൂരു: ലൗജിഹാദിനെ തുടര്‍ന്നുള്ള മതംമാറ്റം സംസ്ഥാനത്ത് കർശനമായി തടയുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ.

ഇതാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൗജിഹാദിന്റെ പേരിൽ മതപരിവർത്തനം നടക്കുന്നതായ വാർത്ത കുറച്ചു നാളായി  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഇത് യാതൊരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രേമം നടിച്ച് പെൺക്കുട്ടികളെ മതംമാറ്റുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാന ലൗജിഹാദിനെതിരേ ആഭ്യന്തരമന്ത്രിയും ശക്തമായി രംഗത്ത് വന്നു.

ലൗജിഹാദ് സാമൂഹിക തിന്മയാണെന്നും ഇതിന് പരിഹാരം കാണാൻ നിയമം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

ഇത്തരം നടപടി തടയാൻ നിയമനിർമാണം വേണമെന്നാണ് എല്ലാ സംസ്ഥാനങ്ങളിലേയും വിവിധ ജനവിഭാഗങ്ങളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങൾ സമാനമായ നിയമനിർമാണത്തിലേക്ക് കടക്കുകയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിയമനിർമാണത്തിനായി സർക്കാർ നിയമ വിദഗ്‌ധരുമായി ചർച്ചനടത്തിവരികയാണ്.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

മതം മാറ്റത്തിനു വേണ്ടിയുള്ള വിവാഹങ്ങള്‍ ചെറുക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം വേണമെന്ന് സംസ്ഥാനമന്ത്രിയും പാര്‍ട്ടി ദേശീയ നേതാവുമായ സി.ടി രവിയും മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts