കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശവുമായി യുജിസി

ന്യൂഡൽഹി: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി.

– സംസ്ഥാന സര്‍വകലാശാലകളുടേയും കോളജുകളുടേയും കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

– കേന്ദ്ര സര്‍വകലാശാലകളും, കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ക്കും, സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം.

– ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതാണ് ഉചിതം എന്നും യുജിസി നിര്‍ദേശിക്കുന്നു.

– ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം.

  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

– അധ്യാപന സമയവും ക്ലാസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം.

– ഹോസ്റ്റലുകള്‍ അത്യാവശ്യമെങ്കില്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. ഹോസ്റ്റല്‍ മുറിയില്‍ ഒരാള്‍ക്ക് മാത്രമാവും താമസിക്കാന്‍ അനുവാദം.

– സുരക്ഷാ മുന്‍കരുതല്‍ എടുത്ത് ഘട്ടം ഘട്ടമായി വേണം സ്ഥാപനങ്ങള്‍ തുറക്കാന്‍. പകുതി വിദ്യാര്‍ഥികളെ മാത്രമേ ഒരു സമയം അനുവദിക്കുകയുള്ളു.

– ആര്‍ട്‌സ് വിഷയങ്ങളില്‍ ഓണ്‍ലൈന്‍-വിദൂര പഠന രീതി തുടരുന്നതാവും നല്ലത്.

– ആവശ്യമെങ്കില്‍ കോളജുകളില്‍ എത്തി സംശയ നിവാരണത്തിനും മറ്റം സമയം അനുവദിക്കാം.

– കോളജുകളില്‍ എത്താന്‍ താത്പര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ പഠനം തുടരാന്‍ അവസരം നല്‍കണം.

– കണ്ടെയ്ന്‍മെന്റ് സോണിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്.

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

– വീട്ടില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും തെര്‍മല്‍ സ്‌കാനിങ്.

– കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള ആശങ്ക, മാനസിക സമ്മര്‍ദം എന്നിവ പരിഹരിക്കാന്‍ കൗണ്‍സിലറുടെ സേവനം.

– വിദ്യാര്‍ഥികള്‍ക്ക് ക്യാംപസിനുള്ളിലോ, ആശുപത്രികളുമായി ചേര്‍ന്നോ ക്വാറന്റീന്‍, ഐസൊലേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം.

– പുറത്ത് നിന്നുള്ള വിദഗ്ധരുടെ സന്ദര്‍ശനം, പഠന യാത്രകള്‍, ഫീല്‍ഡ് ജോലികള്‍, യോഗങ്ങള്‍ എന്നിവ ഒഴിവാക്കണം.

https://www.google.co.in/url?sa=t&source=web&rct=j&url=https://www.ugc.ac.in/pdfnews/1360511_UGC-Guidelines-for-Re-opening-of-Universities-and-Colleges.pdf&ved=2ahUKEwi0n_uTvu3sAhU6ILcAHTUiDcEQFjAAegQIBBAB&usg=AOvVaw2d5MjuovebYWbUlf1g6TW5

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us