ബെംഗളൂരു: സർക്കാർ നടത്തുന്ന സ്‌കൂളുകളിലെ ഓരോ വിദ്യാർത്ഥിക്കും ഒരു ജോടി ഷൂസും രണ്ട് സെറ്റ് സോക്സും സർക്കാർ വിതരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2022-23 ബജറ്റിൽ ഫണ്ട് നീക്കിവെക്കാത്ത സ്കൂൾ കുട്ടികൾക്ക് ഷൂസും സോക്സും നൽകുന്ന കാര്യത്തിൽ ബൊമ്മൈ ഭരണകൂടം അനിശ്ചിതത്വത്തിലായതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. കർണാടകയിലെ സർക്കാർ സ്കൂളുകളിൽ 50 ലക്ഷത്തിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. ഷൂസിനും സോക്‌സിനും വേണ്ടി 132 കോടി രൂപയാണ് അനുവദിച്ചട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് സൗജന്യമായി ഷൂസും സോക്സ് നൽകുമെന്നും. ഇതിൽ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട കാര്യമില്ലന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യൂണിഫോമിന്റെ കാര്യത്തിൽ, സർക്കാർ ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും യൂണിഫോം തയ്യാറാക്കുന്നുണ്ടെന്നും കുറച്ച് സമയത്തിന് ശേഷം അവ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ഷൂസിനും സോക്‌സിനും വേണ്ടി സ്‌കൂളിൽ വരുന്നില്ലെന്ന് സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബിസി നാഗേഷ് പറഞ്ഞതിന് പിന്നാലെ കോൺഗ്രസ് ബിജെപി സർക്കാരിനെ ലക്ഷ്യമിട്ടിരുന്നു
ബൊമ്മൈ ഈ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ഷൂസിനും സോക്‌സിനും വേണ്ടി യാചിച്ച് പണം സ്വരൂപിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞിരുന്നു. ഷൂസും സോക്സും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് 2015ൽ അംഗീകാരം ലഭിച്ചതാണ്.
പണമില്ലെന്ന് സർക്കാർ പറയട്ടെ. കർണാടകയിലെ ജനങ്ങൾ ദയയുള്ളവരാണ്. ഞാൻ അവരോട് പണത്തിനായി യാചിക്കും. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) പ്രകാരം ഞാൻ സംഭാവന നൽകുകയും പണം നേടുകയും ചെയ്യുമെന്നും ”ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.