പെരുന്നാൾ ആശംസകൾ അറിയിച്ച് മദനി

ബെംഗളൂരു: ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ച്‌ പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅ്ദനി.

30 ദിവസത്തെ കഠിന വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ക്ഷമയും സംയമനവും സാഹോദര്യ സംരക്ഷണ മനോഭാവവും നിരന്തരമായി നിലനിര്‍ത്തുവാന്‍ ഈദ് സുദിനത്തില്‍ പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൊടുംവര്‍ഗീയ ദുശ്ശക്തികളും അവരുടെ കാര്യസ്ഥന്മാരും പച്ചക്കള്ളങ്ങള്‍ ഹീനമായ ഭാഷയില്‍ അവതരിപ്പിച്ച്‌ കേരളീയ സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുകയും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുകയും രാജ്യത്തെ മിക്ക സംവിധാനങ്ങളും ഇക്കൂട്ടര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയും ചെയ്യുമ്പോള്‍ വിശ്വാസിസമൂഹം വ്രതം നല്‍കിയ ഇച്ഛാശക്തി യിലൂടെ സംയമനവും ജാഗ്രതയും വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍കൊണ്ട് പ്രയാസം അനുഭവിക്കുന്ന തനിക്ക് വേണ്ടിയും ലോകമെങ്ങുമുള്ള മുഴുവന്‍ മര്‍ദ്ദിതര്‍ക്കും അവകാശ പോരാളികള്‍ക്കും വേണ്ടിയും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്നും പെരുന്നാള്‍ സന്ദേശത്തിലൂടെ അബ്ദുൾ നാസിര്‍ മഅ്ദനി അറിയിച്ചു.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts