ബെംഗളൂരു: ഗുജറാത്തിൽ പുതുമയ്ക്ക് വേണ്ടി മുഖ്യമന്ത്രിയെ അടക്കം മാറ്റി സർക്കാർ അഴിച്ചു പണി നടത്തിയതു പോലെ ബസവരാജ് ബൊമ്മെയുടെ കാര്യത്തിലും അഴിച്ചു പണി നടക്കുമോ? അമിത് ഷാ ബെംഗളൂരു സന്ദർശനത്തോ ടെ അഭ്യൂഹങ്ങൾ ചൂടു പിടിക്കുന്നു.
9 മാസമേ ആയിട്ടുള്ളു മുഖ്യമന്ത്രിയായി ബസവരാജ ബൊമ്മൈ അധികാരം ഏറിയിട്ട്. നാടകീയ മാറ്റം ഉടന്‍ ഉണ്ടാവില്ലെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ബൊമ്മെ അധികം വൈകാതെ തന്റെ മന്ത്രിസഭ വികസിപ്പിക്കുമെന്നും കേള്‍ക്കുന്നുണ്ട്. ഒരു ബിജെപി നേതാവിന്റെ പരാമര്‍ശമാണ് ബൊമ്മെ പുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ഡല്‍ഹിയിലെയും, ഗുജറാത്തിലെയും തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഉദാഹരണമായി ചൂണ്ടികാട്ടി കൊണ്ട് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബിഎല്‍ സന്തോഷാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വത്തില്‍, സമഗ്രമാറ്റം കൊണ്ടുവരാന്‍ ധൈര്യവും കരുത്തും ഉണ്ടെന്ന് പ്രഖ്യാപിച്ചത്.
ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത ചില തീരുമാനങ്ങള്‍ എടുക്കാന്‍ ബിജെപിക്ക് ശേഷിയുണ്ട്. പാര്‍ട്ടിയുടെ ഇച്ഛാശക്തിയും, ആത്മവിശ്വാസവും കാരണം ഈ തീരുമാനങ്ങള്‍ സാധ്യമാണ്. ഗുജറാത്തില്‍, മുഖ്യമന്ത്രിയെ മാറ്റിയപ്പോള്‍, മന്ത്രിമാരെ മുഴുവന്‍ മാറ്റി. പരാതികളുടെ പേരിലായിരുന്നില്ല മാറ്റം. മന്ത്രിസഭയ്ക്ക് ഒരു പുതുമ നല്‍കാന്‍ വേണ്ടിയായിരുന്നു’, സന്തോഷ് പറഞ്ഞു.
രണ്ടാം വട്ടവും അധികാരത്തിലേറുക എളുപ്പമായ കാര്യമല്ല. ഭരണ വിരുദ്ധ വികാരം കൂടുതല്‍ ശക്തമാകും’, അദ്ദേഹം പറഞ്ഞു. ബിഎസ് യെദ്യൂരപ്പയെ മാറ്റി ബൊമ്മെയെ നിയോഗിച്ച് ഒരു വര്‍ഷം തികയും മുമ്പേ കര്‍ണാടകത്തില്‍ വീണ്ടും മാറ്റമെന്ന അഭ്യൂഹം പരക്കാന്‍ കാരണം ബി.എല്‍.സന്തോഷിന്റെ വാക്കുകളാണ്.
ബൊമ്മെ ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഒരു മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അടുത്ത രണ്ടാഴ്ചയ്ക്കം അദ്ദേഹം ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ നീണ്ട കാലത്തെ അസ്ഥിരതയ്ക്ക് ശേഷം ബൊമ്മെയെ മാറ്റുക ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ റിസ്‌കാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ബൊമ്മെ സര്‍ക്കാര്‍ ചില വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ്. ക്ലാസ് മുറികളിലെ ഹിജാബ് നിരോധനം, ഹലാല്‍ മീറ്റിന്റെ വില്‍പ്പനയ്ക്ക് എതിരെ വലത് പക്ഷ ഗ്രൂപ്പുകളുടെ പ്രചാരണം, ആരാധനാ സ്ഥലങ്ങളിലെ ഉച്ചഭാഷിണികള്‍ക്ക് എതിരായ പ്രതിഷേധം, മന്ത്രി കോഴ ചോദിച്ചുവെന്ന പേരില്‍, കരാറുകാരന്റെ മരണം ഇതെല്ലാം കര്‍ണാടക സര്‍ക്കാരിന്റെ പ്രതിച്ഛായയെ സരമായി തന്നെ ബാധിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.