1610 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി;ഓട്ടോ,ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ വീതം ലഭിക്കും.

ബെംഗളൂരു : കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അടിസ്ഥാന വർഗ്ഗത്തിന് വൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ.

ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് വൻ സഹായ ധനം പ്രഖ്യാപിച്ചത്.

ജോലി ഇല്ലാതെ ഇരിക്കുന്ന 775000 ഓട്ടോ ടാക്സി ഡ്രൈവർ മാർക്ക് 5000 രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

230000 ബാർബർമാർക്കും 5000 രൂപ വീതം ലഭിക്കും.

പച്ചക്കറി പൂ കർഷകർക്ക് ഹെക്ടറിന് 25000 രൂപ വീതം സഹായ ധനം ലഭിക്കും.

നെയ്ത്തുകാർക്ക് 2000 രൂപ വീതം ലഭിക്കും.

നിർമ്മാണ തൊഴിലാളികൾക്ക് മുൻപ് 2000 രൂപ നൽകിയിരുന്നു, ഇപ്പോൾ ആകെ തുക 5000 ആക്കി ഉയർത്തി.

ആകെ 1610 കോടിയുടെ സ്പെഷൽ സാമ്പത്തിക പാക്കേജ് ആണ് പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts