ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 20 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.
ഇതില്‍ 12 കേസുകള്‍ ബാഗല്‍ കോട്ട് ജില്ലയിലെ ബദാമിയില്‍ നിന്നാണ്,3 കേസുകള്‍ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും 2 കേസുകള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ഓരോരോ കേസുകള്‍ വിജയപുര ,കലബുരഗി എന്നീ ജില്ലകളില്‍ നിന്നുമാണ്.
ആകെ രോഗബാധിതരുടെ എണ്ണം 693 ആയി,ഇതുവരെ 29 പേര്‍ മരിച്ചു,354 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,310 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 155 ആണ് ഇതില്‍ 75 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു 6 പേര്‍ മരിച്ചു,73 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.
ബെംഗളൂരു ഗ്രാമജില്ലയില്‍ ആകെ കേസുകള്‍ 12 ആയിരുന്നു ,ഇതില്‍ എല്ലാവരും ആശുപത്രി വിട്ടു.
Covid19: Evening Bulletin, 6th May 2020
Total Confirmed Cases: 693
Deceased: 29
Recovered:354
New Cases: 20Other information: Telemedicine facility, Instructions to Tablighi Jamaat Attendees, Corona Watch Application and Helpline details. 1/2 pic.twitter.com/tIv3x5sipx
— CM of Karnataka (@CMofKarnataka) May 6, 2020
കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.
http://bangalorevartha.in/covid-19
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.