പെരുന്നാൾ ആശംസകൾ അറിയിച്ച് മദനി

ബെംഗളൂരു: ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ച്‌ പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅ്ദനി. 30 ദിവസത്തെ കഠിന വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ക്ഷമയും സംയമനവും സാഹോദര്യ സംരക്ഷണ മനോഭാവവും നിരന്തരമായി നിലനിര്‍ത്തുവാന്‍ ഈദ് സുദിനത്തില്‍ പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊടുംവര്‍ഗീയ ദുശ്ശക്തികളും അവരുടെ കാര്യസ്ഥന്മാരും പച്ചക്കള്ളങ്ങള്‍ ഹീനമായ ഭാഷയില്‍ അവതരിപ്പിച്ച്‌ കേരളീയ സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുകയും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുകയും രാജ്യത്തെ മിക്ക സംവിധാനങ്ങളും ഇക്കൂട്ടര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയും…

Read More

തടവറയിൽ ആയിട്ട് നാളേക്ക് 12 വർഷം

ബെംഗളൂരു: ബെംഗളൂരു സ്‌ഫോനക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസിര്‍ മഅ്ദനി തടവിലായിട്ട് നാളേക്ക് 12 വര്‍ഷം. 2010 ലെ റമദാന്‍ 17 നാണ് കേരള പോലിസിന്റെ സഹായത്തോടെ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്‍വാറുശ്ശേരിയില്‍ വച്ച്‌ മഅ്ദിനിയെ അറസ്റ്റു ചെയ്തത്. 2008 ജൂലൈ 25 നു നടന്ന ബെംഗളൂരു സ്‌ഫോടനത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. സ്‌ഫോടന ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് കേസ്. കേസില്‍ മുപ്പത്തിയൊന്നാം പ്രതിയാണ് മഅ്ദനി. മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി പറയേണ്ടതിന്റെ 50 മിനിറ്റ് മുന്‍പാണ് കേരള പോലിസിന്റെ ഒത്താശയോടെ അത്യന്തം…

Read More

അബ്‌ദുൾ നാസർ മഅദനിയെ ബെംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅദനി ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാവരും പ്രാർത്ഥിക്കണമെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാണ് മഅദനി. വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തിന് 2014ലാണ് സുപ്രീംകോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബെംഗളൂരു വിട്ട് പോകരുതെന്നാണ് പ്രധാന നിബന്ധനകളിലൊന്ന്. ഈ ഉപാധി ഇളവ് ചെയ്യണമെന്ന് അദ്ദേഹം പിന്നീട് ആവശ്യപ്പെട്ടിരുന്നു എങ്കിലും സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന്…

Read More
Click Here to Follow Us