ഇലക്ട്രോണിക് സിറ്റി, അത്തിബെലെ ടോൾ പ്ലാസകളിൽ നിരക്ക് വർദ്ധിപ്പിച്ചു.

ബെംഗളൂരു : അത്തിബെലെ, ഇലക്ട്രോണിക് സിറ്റി മേൽപ്പാലം എന്നിവിടങ്ങളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു.

പുതുക്കിയ നിരക്ക് ജൂലൈ 1 മുതൽ നിലവിൽ വരുമെന്ന് റോഡുകളുടെ നിയന്ത്രണമുള്ള ബാംഗ്ലൂർ എലിവേറ്റഡ് ട്രോൾവേ ലിമിറ്റഡ് അറിയിച്ചു.

പുതിയ നിരക്ക് അടുത്ത വർഷം ജൂൺ 30 വരെ തുടരും.

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ ഇരുചക്രവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 20 രൂപയും ഇരുവശങ്ങളിലേക്കുമാണെങ്കിൽ 30 രൂപയുമാണ് പുതുക്കിയ നിരക്ക്.പ്രതാമാസ പാസ് 625 രൂപ.

  രണ്ട് കാർഡുകളുടെ കാലം കഴിഞ്ഞു; മെട്രോയും ബസ്സും ഇനി ഒരൊറ്റ കയ്യിൽ; വിശദാംശങ്ങൾ

കാർ,ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 50 രൂപയും ഇരു വശങ്ങളിലേക്ക് 80 രൂപയുമാണ്. പ്രതിമാസ പാസ് വില 1570 രൂപ.

ബസ്, ലോറി എന്നിവക്ക് ഒരു വശത്തേക്ക് 145 രൂപയും ഇരുവശങ്ങളിലേക്ക് 440 രൂപയും, പ്രതിമാസ പാസ് 4390 രൂപ.

അത്തിബെലെ ടോൾ പ്ലാസയിൽ ഇരുചക്രവാഹനങ്ങൾക്ക്  സൗജന്യമാണ്, കാർ ,ജീപ്പ് എന്നിവ ഒരു വശത്തേക്ക് 30 രൂപയും ഇരു വശങ്ങളിലേക്ക് 45 രൂപയും പ്രതിമാസ പാസിന് 940 രൂപയുമാണ് വില.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

ബസ്, ലോറി എന്നിവക്ക് ഒരു വശത്തേക്ക് 105 രൂപയും ഇരുവശങ്ങളിലേക്കും 155 രൂപയും പ്രതിമാസ പാസിന് 3135 രൂപയുമാണ് ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
[masterslider id="10"]

Related posts

Click Here to Follow Us