ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ പിടിച്ചെടുത്തു 

ബെംഗളൂരു:ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറിന്റേതെന്ന് കരുതുന്ന വെള്ളി പാത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു.

39 ലക്ഷം രൂപ വിലയുള്ള 66 കിലോ പാത്രങ്ങൾ പിടിച്ചെടുത്തു. ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവൻഗരെയിൽ നിന്നാണ് പിടിച്ചെടുത്തത്. ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മതിയായ രേഖകളില്ലാതെ ബിഎംഡബ്ല്യു കാറിൽ അഞ്ച് പെട്ടികളിലായി സാധനങ്ങൾ കൊണ്ടുവരികയായിരുന്നു.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

വെള്ളികൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കപ്പ്, പ്ലേറ്റ് കൈവശം വച്ചിരിക്കുന്നതായി പാത്രം അറിയിച്ചു. വാഹനത്തിൽ യാത്ര ചെയ്തവർക്കെതിരെ ദാവൻഗരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ. ചോദ്യം ചെയ്യലിൽ പാത്രങ്ങൾ ബോണി കപൂറിന്റെ കുടുംബത്തിന്റേതാണെന്ന് പ്രതികൾ സമ്മതിച്ചതായി പറയുന്നു.

അതേസമയം, മൊഴിയുടെ അധികാരികതയും സാധനങ്ങളുടെ ഉടമസ്ഥതയും അന്വേഷിച്ച് ഉറപ്പുവരുത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts