റീൽസ് എടുക്കാമെന്ന് പറഞ്ഞ് യുവാവിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ 

ബെംഗളുരു: റീല്‍ നിര്‍മ്മിക്കാനെന്ന വ്യാജേനെ പ്രതിശ്രുത വരന്റെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയ പതിനേഴുകാരി പോലീസ് കസ്റ്റഡിയില്‍.

കര്‍ണാടകയിലെ റാണബെന്നൂര്‍ നഗരത്തിലെ ഓം പബ്ലിക് സ്‌കൂളിന് സമീപത്താണ് സംഭവം നടന്നത്. ദേവേന്ദ്ര ഗൗഡ എന്ന യുവാവിനാണ് കുത്തേറ്റത്.

സാരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകായാണെന്ന് പോലിസ് അറിയിച്ചു.

മറ്റൊരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നതായി പോലീസ് കണ്ടെത്തി. മാര്‍ച്ച്‌ മൂന്നിന് പെണ്‍കുട്ടിയും പരിക്കേറ്റ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. അതിന് ശേഷം യുവാവിനെ ഇല്ലാതാക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗൗഡയെ ഒരു പാര്‍ക്കിലേക്ക് ക്ഷണിക്കുകയും താന്‍ ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്തു. പറഞ്ഞതുപോലെ സമ്മാനം വാങ്ങാനായി യുവാവ് പാര്‍ക്കിലെത്തി. യുവാവിന്റെ കൈ കെട്ടിയിട്ട പെണ്‍കുട്ടി കണ്ണ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തിയെടുത്ത് യുവാവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗൗഡയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിക്കെതിരെ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്
[masterslider id="10"]

Related posts