ബെംഗളൂരു മെട്രോ സ്റ്റേഷൻ വെള്ളത്തിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ തുടരുന്ന മഴയില്‍ നല്ലൂര്‍ഹള്ളിയിലെ മെട്രോ സ്റ്റേഷന്‍ വെള്ളത്തിലായി. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് മെട്രോ സ്റ്റേഷന്‍ വെള്ളക്കെട്ടിലായത്. നിരവധി വിമർശനങ്ങൾ ആണ് ഇതിനെ ചൊല്ലി ഉയരുന്നത്.

4249 കോടിയോളം ചെലവഴിച്ചാണ് ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈറ്റ്ഫീല്‍ഡും കൃഷ്ണരാജപുരവും ബന്ധിപ്പിക്കുന്നതാണ് 13.71 കിലോമീറ്റര്‍ നീളുന്ന രണ്ടാംഘട്ടം. പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറുമുള്‍പ്പടെയുള്ള ഭാഗങ്ങള്‍ വെള്ളത്തിലാണ്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

സ്റ്റേഷന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി നിരവധി പേർ രംഗത്തെത്തി. പണി പൂര്‍ത്തിയാകും മുമ്പ് ഉദ്ഘാടനം ചെയ്തതാണ് പലരും വിമർശിക്കുന്നതിന് കൂടുതൽ ചൂണ്ടി കാണിക്കുന്ന പ്രധാന കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts