കോഴിക്കറിയെ ചൊല്ലി തർക്കം, പിതാവ് മകനെ കൊന്നു 

death murder

ബെംഗളുരു: കോഴിക്കറിയെ ചൊല്ലി തര്‍ക്കത്തെത്തുടര്‍ന്ന് മംഗളൂരുവിനടുത്ത സുള്ള്യയില്‍ യുവാവിനെ പിതാവ് അടിച്ച്‌ കൊന്നു.

സുള്ള്യ ഗുത്തിഗര്‍ ഗ്രാമത്തിലെ മൊഗ്രയെരന്നഗുഡെ സ്വദേശി ശിവറാം ആണ് കൊല്ലപ്പെട്ടത്.

ശിവറാം വീട്ടില്‍ വന്നപ്പോള്‍ രാവിലെ പാകം ചെയ്ത ചിക്കന്‍ കറി മുഴുവനും തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ശിവറാമും പിതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ

ഇതിനിടെ പിതാവ് മരത്തടി കൊണ്ട് ശിവറാമിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ ശിവറാം സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സുബ്രഹ്‌മണ്യ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts