വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബെംഗളുരു: വ്യാപാരിയെ മര്‍ദ്ദിച്ച്‌ കൊന്ന കേസിലെ പ്രതി പുനീത് കെരെഹള്ളി അറസ്റ്റില്‍.രാജസ്ഥാനില്‍ നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. അതിനിടെ, പുനീത് കെരെഹള്ളിയുടെ വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു.

താന്‍ ഇദ്രിസ് പാഷയെ കൊന്നിട്ടില്ലെന്നും, ജെഡിഎസ്സും കോണ്‍ഗ്രസുമാണ് കൊലപാതകത്തിന് പിന്നിലെന്നും പുനീത് കെരെഹള്ളി വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, പുനീത് നിരവധി ബിജെപി നേതാക്കളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി പ്രതിരോധത്തിലായി.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

ഏപ്രില്‍ 1 ന് അര്‍ദ്ധരാത്രിയാണ് ഗോസംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്ന പുനീത് കെരെഹള്ളിയും സംഘവും ഇദ്രിസ് പാഷയെന്ന കന്നുകാലി വ്യാപാരിയുടെ വണ്ടി രാമനഗരയ്ക്ക് അടുത്ത് സാത്തന്നൂരില്‍ വച്ച്‌ തടയുകയും, പരിശോധിക്കുകയും പാഷയെ മര്‍ദ്ദിച്ച്‌ അവശനാക്കുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts