ട്രെയിനിലെ തീവെയ്പ്, പ്രതി കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്, ഉടൻ കേരളത്തിൽ എത്തിക്കും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിന് തീവെച്ചത് താനാണെന്ന് പിടിയിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട് സമ്മതിച്ചു.

ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മഹാരാഷ്ട്ര എടിഎസ് ഡിഐജി മഹേഷ് പാട്ടീലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ട്രെയിനിലെ തീവെപ്പു കേസിലെ പ്രതി രത്‌നഗിരിയിലേക്ക് എത്തിയതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, എടിഎസ് തുടങ്ങിയവ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിനിടെ രത്‌നഗിരിയിലെ സിവില്‍ ആശുപത്രിയിലെത്തിയതായി വിവരം ലഭിച്ചു.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തിയപ്പോഴേക്കും പ്രതി ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഇതിനുശേഷം ഷാറൂഖ് സെയ്ഫി രത്‌നഗിരി റെയില്‍വേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചു. അവിടെ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ പറഞ്ഞു.

പിടിയിലായ പ്രതിയുടെ പക്കല്‍ നിന്നും മോട്ടോറോള കമ്പനിയുടെ മൊബൈല്‍ ഫോണും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, എടിഎം കാര്‍ഡ് തുടങ്ങിയവ കണ്ടെടുത്തതായും മഹാരാഷ്ട്ര എടിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പ്രതി രത്‌നഗിരിയില്‍ നിന്നും അജ്മീറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടതെന്നും ഡിഐജി മഹേഷ് പാട്ടീല്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts