സർവജ്ഞ നഗർ മണ്ഡലത്തിൽ പോരാട്ടം മലയാളികൾ തമ്മിലെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ സർവജ്ഞനഗർ മണ്ഡലത്തിൽ പോരാട്ടം മലയാളികൾ തമ്മിലെന്ന് റിപ്പോർട്ട്.

നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ കേളചന്ദ്ര ജോസഫ് ജോർജിന്റെ എതിരാളിയായി ബി.ജെ.പി രംഗത്തിറക്കുന്നത് മലയാളിയായ അഡ്വ. തോമസ് നീലിയറയെന്നാണ് പുറത്ത് വരുന്ന സൂചന. കോട്ടയം സ്വദേശിയാണെന്നതാണ് പ്രത്യേകത. മലയാളികൾക്ക് വോട്ടിംഗ് സ്വാധീനമുള്ള പ്രദേശമാണ് സർവജ്ഞനഗർ മണ്ഡലം.

എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയിൽ ലാർജ് ആൻഡ് മീഡിയം സ്‌കെയിൽ ഇൻഡസ്‌ട്രീസ് വകുപ്പിന്റെയും, വീരേന്ദ്ര പാട്ടീൽ സർക്കാരിന്റെയും ഗതാഗതം, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന്റെയും, എസ്. ബംഗാരപ്പ സർക്കാരിൽ ഭവന, നഗര വികസന വകുപ്പിന്റെയും ചുമതലകൾ ജോർജ്ജ് ചെയ്തിട്ടുണ്ട്. 2008 മുതൽ സർവജ്ഞനഗർ മണ്ഡലത്തിലെ പുതിയ ജോർജിനെ തോമസ് ചെറിയാൻ നീലിയറയിലൂടെ തോൽപ്പിക്കാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ന്യൂനപക്ഷ മോർച്ച മുൻ ദേശീയ കൗൺസിൽ അംഗം, ന്യൂനപക്ഷ മോർച്ച പ്രഭാരി, ബെംഗളൂരുവിൽ യൂണിവേഴ്‌സിറ്റി കേരള മുൻ സിൻഡിക്കേറ്റ് അംഗം, ബെംഗളൂരുവിലെ പ്രമുഖ കോളേജുകളിലെ ഗവേണിംഗ് കൗൺസിൽ അംഗം എന്നീ നിലകളിൽ പാലാ സ്വദേശിയായ തോമസ് നീലിയറ പ്രവർത്തിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts