ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ‘ന്യുമോണിയ ബാധിച്ച്‌ അച്ഛൻ വീണ്ടും ആശുപത്രിയിൽ. സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ഒപ്പമുണ്ടാകണം. ‘- ചാണ്ടി ഉമ്മൻ കുറിച്ചു

Read More

ഉമ്മൻചാണ്ടിയുടെ രോഗവിവരങ്ങൾ വീഡിയോ കോളിലൂടെ തിരക്കി ലാലേട്ടൻ

ബെംഗളൂരു: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വിഡിയോ കോളിൽ സംസാരിച്ച് നടൻ മോഹൻലാൽ. വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളുരുവിലേക്ക് പോയത്. അർബുദ രോഗബാധിതനായ ഉമ്മൻചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച്‌ നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് ശ്വാസകോശത്തിലെ അണുബാധ പൂർണമായി മാറിയതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.

Read More

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, ശ്വാസകോശ അണുബാധ മാറിയതായി റിപ്പോർട്ട്‌ 

ബെംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിലെ അണുബാധ മാറിയെന്നും. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂര്‍ത്തിയായതായും ആശുപത്രി അധികൃതര്‍ പറഞ്ഞു . രണ്ടാം റൗണ്ട് മാര്‍ച്ച്‌ ആദ്യവാരം തുടങ്ങും. ഉമ്മന്‍ചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങള്‍ ബെംഗളുരുവില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടര്‍ന്നാണ് അര്‍ബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി…

Read More

ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് കെസി വേണുഗോപാൽ 

ബെംഗളൂരു: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രോഗപ്രതിരോധ ശേഷി കൂട്ടാനുളള ഇമ്യൂണോ തെറാപ്പിയെ തുടർന്ന് ക്ഷീണിതനാണെങ്കിലും ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രി അറിയിച്ചു. ചൊവ്വാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളൂരുവിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടെന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്ന് കെ സി വേണുഗോപാലും പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് രോഗമുക്തനായി എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ഫേസ്ബുക്കിൽ വേണുഗോപാൽ എഴുതിയ കുറിപ്പിലൂടെ…

Read More

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി റിപ്പോർട്ട്‌

ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ബെംഗളൂരു എച്ച്‌സിജി ആശുപത്രി അറിയിച്ചു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച ഉമ്മന്‍ചാണ്ടിയുടെ ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ചികിത്സയുടെ തുടക്കത്തില്‍ ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ചികിത്സയിലെ മറ്റ് മാറ്റങ്ങള്‍ ഇതിന്റെ ഫലം പ്രകാരമായിരിക്കും നടത്തുന്നത്. വിദഗ്ധരായ ഓങ്കോളജിസ്റ്റ് സംഘമാണ് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന് മികച്ച ചികിത്സ, ന്യൂട്രീഷ്യന്‍ എന്നിവ ഉറപ്പാക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഓങ്കോളജിസ്റ്റുകള്‍, ശസ്ത്രക്രിയ വിദഗ്ധര്‍, പാത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, റേഡിയോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ടീം മെച്ചപ്പെട്ട…

Read More
Click Here to Follow Us