നിർത്തിയിട്ടിരുന്ന ലോറിയിൽ ആംബുലൻസ് ഇടിച്ച് മൂന്ന് മരണം

ബെംഗളൂരു: വ്യാഴാഴ്ച ഗുജറാത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വാഹനത്തിൽ ഒരാളുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഡ്രൈവർക്ക് ബാലൻസ് നഷ്ടപ്പെട്ട് മല്ലപുരയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളായ കനകമണി (72), ആകാശ് (17), ആംബുലൻസ് ഡ്രൈവർ ജ്ഞാന ശേഖർ (51) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൗലി രാജനെ (45) ചിത്രദുർഗ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

തമിഴ്‌നാട് സ്വദേശിയായ കനകമണിയുടെ കുടുംബാംഗങ്ങളിൽ ഒരാൾ ഗുജറാത്തിലെ അഹമ്മദാബാദിലാണ് സ്ഥിരതാമസമാക്കിയത്. പടിഞ്ഞാറൻ സംസ്ഥാനത്ത് പെട്ടെന്നുണ്ടായ മരണത്തെ തുടർന്ന് ബന്ധുക്കൾ മൃതദേഹത്തെ ആംബുലൻസിൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ, ഡ്രൈവർ ഉറങ്ങിപോയതിനെ തുടർന്ന് ദേശീയപാത 48ൽ മല്ലാപുരയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ആംബുലൻസിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts