ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് കെസി വേണുഗോപാൽ 

ബെംഗളൂരു: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

രോഗപ്രതിരോധ ശേഷി കൂട്ടാനുളള ഇമ്യൂണോ തെറാപ്പിയെ തുടർന്ന് ക്ഷീണിതനാണെങ്കിലും ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രി അറിയിച്ചു. ചൊവ്വാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളൂരുവിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടെന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്ന് കെ സി വേണുഗോപാലും പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് രോഗമുക്തനായി എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ഫേസ്ബുക്കിൽ വേണുഗോപാൽ എഴുതിയ കുറിപ്പിലൂടെ പറയുന്നു.

ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രിയിലെ ഡോക്ടർ യു എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ആദ്യ ഡോസ് തെറാപ്പിയുടെ പുരോഗതി വിലയിരുത്തിയ ശേഷമാകും രണ്ടാം ഡോസ് നൽകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts