ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് കെസി വേണുഗോപാൽ 

ബെംഗളൂരു: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രോഗപ്രതിരോധ ശേഷി കൂട്ടാനുളള ഇമ്യൂണോ തെറാപ്പിയെ തുടർന്ന് ക്ഷീണിതനാണെങ്കിലും ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രി അറിയിച്ചു. ചൊവ്വാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളൂരുവിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടെന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്ന് കെ സി വേണുഗോപാലും പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് രോഗമുക്തനായി എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ഫേസ്ബുക്കിൽ വേണുഗോപാൽ എഴുതിയ കുറിപ്പിലൂടെ…

Read More

രൂപയ്ക്കും രോഹിണിയ്ക്കും സ്ഥലം മാറ്റം, പുതിയ ചുമതലകൾ ഇല്ല

ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചളിവാരിയെറിഞ്ഞ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ…

Read More

നഗ്നചിത്രങ്ങൾ അയച്ചു എന്നുള്ള സ്‌ക്രീൻഷോട്ടുമായി രൂപ, വനിതാ ഉദ്യോഗസ്ഥരുടെ പോര് മുറുകുന്നു 

ബെംഗളൂരു: കർണാടകത്തിലെ വനിതാ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയേറ് തുടരുന്നു. രണ്ടു ദിവസത്തെ ആരോപണങ്ങൾക്ക് പിന്നാലെ മൂന്നാം ദിവസവും ഡി.രൂപ മൊദുഗിൽ ഐ.പി.എസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി നഗ്‌നചിത്രങ്ങൾ അയച്ചു നൽകിയെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. അയച്ചു നൽകിയ നഗ്‌നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്‌ക്രീൻഷോട്ടും ഇവർ പങ്കുവെച്ചിട്ടുണ്ട്. ചില സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള ഒരു മറുപടിയുമാണ് സ്ക്രീൻഷോട്ടിലുള്ളത്. അതേസമയം, ആർക്കാണ് ഈ സന്ദേശം അയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിലീറ്റ് ചെയ്ത നഗ്നചിത്രങ്ങളെക്കുറിച്ച്‌…

Read More

ഏപ്രിൽ 1 മുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ബസിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് സർക്കാർ 

ബെംഗളൂരു: ജോലി ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഏപ്രിൽ ഒന്നുമുതൽ പൊതുബസുകളിൽ സൗജന്യയാത്ര നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കെഎസ്ആർടിസിയുടെ വോൾവോ  ആക്‌സൽ സ്ലീപ്പർ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണെന്ന് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി മിനി സ്‌കൂൾ ബസുകൾ ഏർപ്പെടുത്തുകയും നിലവിലുള്ള ബസുകൾ ഉപയോഗിച്ച് കൂടുതൽ സർവീസ് ആരംഭിക്കുകയും ചെയ്യും. സ്‌കുളുകൾ സമയത്ത് ഒരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സർവീസുകൾ നടത്തണം. ആവശ്യമെങ്കിൽ…

Read More

വർഗീയ വിഷം ചീറ്റി പ്രമോദ് മുത്തലിക്

ബെംഗളൂരു: ഒരു ഹിന്ദു വിദ്യാർത്ഥിയെ ലൗജിഹാദിൽ കുടുക്കിയാൽ പകരം 10 മുസ്ലിം വിദ്യാർത്ഥികളെ കുടുക്കണമെന്ന് തീവ്രഹിന്ദുത്വവാദിയായ ശ്രീറാം സേന നേതാവ് പ്രമോദ് മുത്തലിക്ക്. ബഗൽകോട്ടിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് വിവാദ ആഹ്വാനം. മുസ്ലിം വിദ്യാർത്ഥികളെ കുടുക്കുന്നവർക്ക് സംഘടന സംരക്ഷണവും ജോലിയും നൽകുമെന്ന് പ്രഖ്യാപിച്ചു. ലൗജിഹാദ് എന്ന ‘ആപത്തി’നെപ്പറ്റി ഹിന്ദു വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ടത് ശ്രീറാം സേനയുടെ ഉത്തരവാദിത്വമാണെന്നും പ്രമോദ് പറഞ്ഞു. കർണാടകത്തിൽ 500 അനധികൃത ക്രിസ്ത്യൻ പള്ളിയുണ്ടെന്നും അവയെല്ലാം ഇടിച്ചുനിരത്തണമെന്നും മുത്തലിക്ക് മുമ്പാകെ ആഹ്വാനം ചെയ്തു.

Read More

വാൻ ഇടിച്ച് വിദ്യാർത്ഥി മരിച്ചു 

death suicide murder accident

ബെംഗളൂരു: ബൈക്ക് യാത്രക്കാരനായ കോളേജ് വിദ്യാർത്ഥി പിക്ക് അപ് വാൻ ഇടിച്ച് മരിച്ചു. മൂഡബിദ്രി കോളേജിലെ ബിരുദ വിദ്യാർത്ഥി പിഎം ഉജ് ഹെഗ്ഡെ (19) ആണ് ബെൽതങ്ങാടി കൊക്രാടിയിൽ തിങ്കളാഴ്‌ച അപകടത്തിൽ പെട്ടത്. കോളേജിലേക്ക് പോവുകയായിരുന്ന ഉജ്വലിന്റെ ബൈക്ക് എതിരെ വന്ന വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയെന്ന കുറ്റത്തിന് വാൻ ഡ്രൈവർ ഹരിഷ് പൂജാരിക്കെതിരെ വേനൂർ പോലീസ് കേസെടുത്തു.

Read More

എമ്പുരാൻ ചിത്രീകരണം ഓഗസ്റ്റിൽ

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആറ് മാസമായി സംവിധായകൻ പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. മുരളി ഗോപിയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ.

Read More

ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ആശുപത്രിയിൽ

ബെംഗളൂരു: നെഞ്ചുവേദനയെത്തുടര്‍ന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അരുണ്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് അരുണ്‍ സിങ്ങ് മംഗളൂരുവിലെത്തിയത്. മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവാണ് അരുണ്‍ സിങ്.

Read More

അമ്മയും സഹോദരനും മുങ്ങി മരിച്ചു, അമ്മായിയെ രക്ഷിച്ചത് 11കാരി

ബെംഗളൂരു: കുളത്തിൽ മുങ്ങി പോയ അമ്മായിയുടെ ജീവൻ രക്ഷിച്ച് പതിനൊന്നുകാരി. അമ്മ ഉൾപ്പെടെ മൂന്നു പേരായിരുന്നു കുളത്തിൽ മുങ്ങിയത്. ബെംഗളൂരു ദോഡ്ബെല്ലാപൂരിലാണ് സംഭവം. പെൺകുട്ടിയുടെ കൺമുന്നിൽ അമ്മയും സഹോദരനും മുങ്ങി മരിക്കുന്നതിനും പതിനൊന്നുകാരിയായ കീർത്തന സാക്ഷിയായിരുന്നു. അമ്മായിയുടെ ജീവൻ രക്ഷിച്ചെങ്കിലും അമ്മയേയും സഹോദരനേയും രക്ഷിക്കാൻ കീർത്തനക്കായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ കൃഷിസ്ഥലത്തെത്തിയ സഹോദരൻ ഹേമന്ത് കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഹേമന്തിനെ രക്ഷിക്കാനിറങ്ങിയ അമ്മ രൂപയും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതിനിടെ, ഇരുവരേയും രക്ഷിക്കാൻ അമ്മായി പ്രേമയും കുളത്തിലേക്ക് ചാടി. മൂവരും വെള്ളത്തിൽ…

Read More

നഗരത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന് സ്വീകരണം 23ന്

ബെംഗളൂരു: ഐ.എം.സി.സി കർണാടക ഘടകത്തിന്റെ രൂപീകരണവും കേരളം മന്ത്രി അഹമ്മദ് ദേവർകോവിലിന് സ്വീകരണവും 23 ന് നടക്കും. രാത്രി 8 .30 നു കന്റോണ്‍മെന്റ് റെയിൽവേ സ്റ്റേഷന് സമീപത്തെ ഖാദിരിയ മസ്ജിദിന് സമീപത്തെ താജ് കൺവെൻഷൻ ഹാളിലാണ് പരിപാടി

Read More
Click Here to Follow Us