വർഗീയ വിഷം ചീറ്റി പ്രമോദ് മുത്തലിക്

ബെംഗളൂരു: ഒരു ഹിന്ദു വിദ്യാർത്ഥിയെ ലൗജിഹാദിൽ കുടുക്കിയാൽ പകരം 10 മുസ്ലിം വിദ്യാർത്ഥികളെ കുടുക്കണമെന്ന് തീവ്രഹിന്ദുത്വവാദിയായ ശ്രീറാം സേന നേതാവ് പ്രമോദ് മുത്തലിക്ക്.

ബഗൽകോട്ടിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് വിവാദ ആഹ്വാനം. മുസ്ലിം വിദ്യാർത്ഥികളെ കുടുക്കുന്നവർക്ക് സംഘടന സംരക്ഷണവും ജോലിയും നൽകുമെന്ന് പ്രഖ്യാപിച്ചു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ലൗജിഹാദ് എന്ന ‘ആപത്തി’നെപ്പറ്റി ഹിന്ദു വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ടത് ശ്രീറാം സേനയുടെ ഉത്തരവാദിത്വമാണെന്നും പ്രമോദ് പറഞ്ഞു. കർണാടകത്തിൽ 500 അനധികൃത ക്രിസ്ത്യൻ പള്ളിയുണ്ടെന്നും അവയെല്ലാം ഇടിച്ചുനിരത്തണമെന്നും മുത്തലിക്ക് മുമ്പാകെ ആഹ്വാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts