ഏപ്രിൽ 1 മുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ബസിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് സർക്കാർ 

ബെംഗളൂരു: ജോലി ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഏപ്രിൽ ഒന്നുമുതൽ പൊതുബസുകളിൽ സൗജന്യയാത്ര നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കെഎസ്ആർടിസിയുടെ വോൾവോ  ആക്‌സൽ സ്ലീപ്പർ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണെന്ന് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഈ പദ്ധതി നടപ്പിലാക്കുന്നതിനായി മിനി സ്‌കൂൾ ബസുകൾ ഏർപ്പെടുത്തുകയും നിലവിലുള്ള ബസുകൾ ഉപയോഗിച്ച് കൂടുതൽ സർവീസ് ആരംഭിക്കുകയും ചെയ്യും. സ്‌കുളുകൾ സമയത്ത് ഒരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സർവീസുകൾ നടത്തണം. ആവശ്യമെങ്കിൽ കൂടുതൽ ഗ്രാന്റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!

സാമ്പത്തിക വികസനത്തിൽ ഗതാഗതം വലിയ പങ്ക് വഹിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും സ്‌കൂൾ കുട്ടികൾക്കും സൗജന്യ പാസ്സ് സൗകര്യം പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ എല്ലായ്‌പ്പോഴും ജോലി ചെയ്യുന്ന സ്റ്റാഫിനും മാനേജ്‌മെന്റിനും ഒപ്പമാണ്. യാത്രക്കാർക്ക് നല്ലൊരു സേവനവും ആകുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തോൽവികളിൽ നിന്ന് പാഠം പഠിച്ച 'ട്രബിൾ ഷൂട്ടർ'; ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ വീര്യം സ്കൂൾ കാലം തൊട്ടേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
[masterslider id="10"]

Related posts

Click Here to Follow Us