നഗ്നചിത്രങ്ങൾ അയച്ചു എന്നുള്ള സ്‌ക്രീൻഷോട്ടുമായി രൂപ, വനിതാ ഉദ്യോഗസ്ഥരുടെ പോര് മുറുകുന്നു 

ബെംഗളൂരു: കർണാടകത്തിലെ വനിതാ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയേറ് തുടരുന്നു. രണ്ടു ദിവസത്തെ ആരോപണങ്ങൾക്ക് പിന്നാലെ മൂന്നാം ദിവസവും ഡി.രൂപ മൊദുഗിൽ ഐ.പി.എസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി നഗ്‌നചിത്രങ്ങൾ അയച്ചു നൽകിയെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. അയച്ചു നൽകിയ നഗ്‌നചിത്രങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്‌ക്രീൻഷോട്ടും ഇവർ പങ്കുവെച്ചിട്ടുണ്ട്. ചില സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള ഒരു മറുപടിയുമാണ് സ്ക്രീൻഷോട്ടിലുള്ളത്. അതേസമയം, ആർക്കാണ് ഈ സന്ദേശം അയച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിലീറ്റ് ചെയ്ത നഗ്നചിത്രങ്ങളെക്കുറിച്ച്‌…

Read More