നമ്മ മെട്രോ കെങ്കേരി – ചല്ലഘട്ട പാത; വാണിജ്യ സര്‍വീസ് ജൂണില്‍ ആരംഭിക്കും

ബെംഗളൂരു: കെങ്കേരി – ചല്ലഘട്ട പാതയില്‍ വാണിജ്യ സര്‍വീസ് ജൂണില്‍ ആരംഭിക്കും. മരാമത്ത് പണികള്‍ 90 ശതമാനവും പൂര്‍ത്തിയായി.

എന്നാല്‍ സിഗിനലിങ്, സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ പണികള്‍ എന്നിവ അവശേഷിക്കുന്നുണ്ട. ഇതു പൂര്‍ത്തിയാക്കാന്‍ 2 മാസം വേണ്ടി വരും. ഇതിനു ശേഷമാകും പരീക്ഷണ ഓട്ടം ആരംഭിക്കുക. പര്‍പ്പിള്‍ ലൈനില്‍ കെങ്കേരി മുതല്‍ ചല്ലഘട്ട വരെ 1.5 കിലോമീറ്റര്‍ പാതയാണിത്. ചല്ലഘട്ട മെട്രാ ഡിപ്പോയുടെ നിര്‍മാണം പൂര്‍ത്തിയാകാന്‍ കാത്താണ് പാത വൈകാന്‍ കാരണമായത്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ചല്ലഘട്ട ഡിപ്പോയുടെ ഭാഗമായി ബെംഗളൂരു – മെസൂരു ദേശിയപാതയില്‍ അടിപ്പാതയും മെട്രായ്ക്ക് ഒപ്പം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. വ്യവസായിക മേഖലകളായ ബിഡദി, ഹെജ്ജല എന്നിവിടങ്ങളോട് ചേര്‍ന്നാണ് ചല്ലഘട്ട സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts