ടെലികോം രംഗത്ത് പുതിയ മാറ്റം കൊണ്ടുവരാനൊരുങ്ങി ദക്ഷിണകൊറിയ

ചൈന: ടെലികോം രംഗത്ത് പുതിയ മാറ്റം കൊണ്ടുവരാനൊരുങ്ങി ദക്ഷിണകൊറിയ. 6 ജി സാധ്യതകളുടെ പഠനത്തിനായി 48.17 കോടി ഡോളറിന്റെ പദ്ധതിയാണ് ദക്ഷിണകൊറിയ തയാറാക്കികൊണ്ടിരിക്കുന്നത്. 2030 കെ-നെറ്റ് പദ്ധതി പ്രകാരമാണ് ഈ രംഗത്തെ ഭാവി പദ്ധതികള്‍ ദക്ഷിണകൊറിയ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് 6 ജി സാങ്കേതിക വിദ്യക്കായുള്ള മെറ്റീരിയലുകളും ഉപകരണങ്ങളും നിര്‍മിക്കുന്നതിനായി പ്രാദേശിക കമ്പനികളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ലോകത്ത് ആദ്യമായി 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ച രാജ്യവും ദക്ഷിണകൊറിയ തന്നെയാണ്. എന്നാല്‍ ഉയര്‍ന്ന വേഗതയ്ക്കും, വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, 6ജി സഹായിക്കും എന്നാണ് ദക്ഷിണകൊറിയന്‍ സയന്‍സ് ആന്‍ഡ് ഐസിടി മന്ത്രാലയം പറയുന്നത്. മാത്രമല്ല ഭാവിയിലെ നെറ്റ്വര്‍ക്ക് മേഖലയിലെ മത്സരത്തില്‍ രാജ്യത്തെ മുന്‍ നിരയില്‍ തന്നെ നിലനിര്‍ത്താനും സഹായിക്കുകന്നതാണ് ഈ പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
[masterslider id="10"]

Related posts