ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി റിപ്പോർട്ട്‌

ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ബെംഗളൂരു എച്ച്‌സിജി ആശുപത്രി അറിയിച്ചു.

തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച ഉമ്മന്‍ചാണ്ടിയുടെ ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ചികിത്സയുടെ തുടക്കത്തില്‍ ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ചികിത്സയിലെ മറ്റ് മാറ്റങ്ങള്‍ ഇതിന്റെ ഫലം പ്രകാരമായിരിക്കും നടത്തുന്നത്. വിദഗ്ധരായ ഓങ്കോളജിസ്റ്റ് സംഘമാണ് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന് മികച്ച ചികിത്സ, ന്യൂട്രീഷ്യന്‍ എന്നിവ ഉറപ്പാക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

ഓങ്കോളജിസ്റ്റുകള്‍, ശസ്ത്രക്രിയ വിദഗ്ധര്‍, പാത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, റേഡിയോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ടീം മെച്ചപ്പെട്ട ചികിത്സാരീതി വികസിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts