നടുറോഡിൽ ഒരു പെണ്ണിന് വേണ്ടി “ഹരികൃഷ്ണൻ”മാർ പോരടിച്ചു; മൂന്നാമത് ഒരാളുടെ കൂടെ മുങ്ങി നായിക;സിനിമയെ വെല്ലുന്ന സംഭവങ്ങൾ നടന്നത് നെലമംഗലയിൽ.

ബെംഗളൂരു :ഭർത്താവെന്ന് അവകാശപ്പെട്ടു രണ്ടുപേർ ദേശീയപാതയിൽ തമ്മിൽതല്ലുന്നതിനിടെ വീട്ടമ്മ മറ്റൊരാൾക്കൊപ്പം കടന്നുകളഞ്ഞു. ബെംഗളൂരു– നെലമംഗല ദേശീയപാതയാണു വിചിത്ര സംഭവങ്ങൾക്കു വേദിയായത്.

ശശികല എന്ന സ്ത്രീയെ സ്വന്തമാക്കാൻ സിദ്ധരാജുവും മൂർത്തിയും തമ്മിലാണു നടുറോഡിൽ തല്ലുകൂടിയതെന്നു പൊലീസ് പറഞ്ഞു. ആദ്യ രണ്ടു വിവാഹങ്ങൾ വേർപെടുത്തിയ ശേഷം കഴിഞ്ഞ വർഷം മുതൽ ശശികല മൂർത്തിക്കൊപ്പമായിരുന്നു താമസം…

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇയാൾ. ഇതിനിടെ സിദ്ധരാജു എന്ന യുവാവുമായി ശശികല പരിചയത്തിലായി ഇയാളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇരുവരും ബസ് സ്റ്റോപ്പിൽ നിൽക്കവെയാണു മൂർത്തി എത്തിയത്

ഇരുവരുടെയും വഴക്ക് മൂർച്ഛിച്ചതോടെ പൊലീസ് എത്തി. ഇരുവരിൽ ആരെ വിവാഹം കഴിക്കണമെന്നു ചോദിച്ചപ്പോൾ ആരെയുംവേണ്ടെന്നായി മറുപടി. ഇതിനിടെ സുഹൃത്ത് എന്നവകാശപ്പെട്ട് എത്തിയ മറ്റൊരാൾക്കൊപ്പം ഇവർ പോയി. നടുറോഡിൽ ബഹളമുണ്ടാക്കിയതിനു മൂർത്തിക്കും സിദ്ധരാജുവിനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts