ബെംഗളൂരു: നഗരത്തിൽ വൻ തിമിംഗില വിസർജ്യം (ആംബർഗ്രിസ്) ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർ പിടികൂടി. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന തിമിംഗല വിസർജ്യം ആണ് പിടികൂടിയത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ ആണ് ഒളിപ്പിച്ചിരുന്ന 80 കിലോഗ്രാം തിമിംഗില വിസർജ്യമാണ് പിടിച്ചെടുത്തത്.
അഞ്ചുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ മുജീബ് പാഷ (48), മുന്ന എന്ന മുഹമ്മദ് (45), ഗുദ്ദു എന്ന ഗുലാബ്ചന്ദ് (40), സന്തോഷ് (31), റായ്ച്ചൂർ സ്വദേശി ജഗനാഥ ആചാർ (52) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ തിമിംഗില വിസർജ്യം വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് (ക്രൈം) ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.
കർണാടകത്തിൽ ഇത്രയുംവലിയ തിമിംഗില വിസർജ്യവേട്ട ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതിവകുപ്പ് നിയമപ്രകാരം തിമിംഗില വിസർജ്യം കൈവശംവെക്കുന്നതും വ്യാപാരം നടത്തുന്നതും നിയമ വിരുദ്ധമാണ്.
Unique catch by CCB..80 Kgs of Ambergris (also called Floating Gold) seized worth Rs 80 cr!! is product of Sperm Whales..was intended to be smuggled out of Ind..is in high demand in Intl market..5 arrested..@CPBlr @BlrCityPolice pic.twitter.com/rrNflAjPkj
— Sandeep Patil IPS (@ips_patil) August 10, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.