കേന്ദ്രമന്ത്രിയെ ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: ബി.ജെ.പി.യുടെ ജനാശീർവാദ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിലെ യാദ്ഗിറിൽ എത്തിയ കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബയെ തോക്കുപയോഗിച്ചു ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു.

ബി.ജെ.പി. പ്രവർത്തകരായ ശരണപ്പ, ലിംഗപ്പ, ദേവപ്പ, നഞ്ചപ്പ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർ ഉപയോഗിച്ച തോക്കുകൾ ലൈസൻസുള്ളവയാണെന്ന് പോലീസ് വ്യെക്തമാക്കി. ബിജെപി നടത്തിയ ഈ യാത്രയിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു. പലവിധ വാദ്യോപകരണങ്ങൾ മുഴക്കിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് കേന്ദ്രമന്ത്രിക്ക് സ്വീകരണം നൽകിയത്.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts