“മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ”; അഫ്ഗാനിൽ നിന്നും തിരിച്ചെത്തിയ പ്രവാസി

ബെംഗളൂരു: “മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ”; അഫ്ഗാനിൽ നിന്നും തിരിച്ചെത്തിയ മംഗളൂരു സ്വദേശിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ. “ദിവസങ്ങളോളം വെറും റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം.” അഫ്ഗാനിസ്ഥാനിലെ സൈനിക ആസ്പത്രിയിൽ ഇലക്‌ട്രീഷ്യനായ മംഗളൂരു ഉള്ളാൾ സ്വദേശിയായ മെൽവിൻ വ്യാഴാഴ്ച നാട്ടിലെത്തിയപ്പോൾ വിവരിക്കുന്നത് മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ.

പാസ്പോർട്ട് മാത്രം എടുത്ത് തയ്യാറായിനിൽക്കാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അധികൃതർ പറയുന്ന വിവരമനുസരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനത്തിനുള്ളിൽ കയറണം.

അല്ലെങ്കിൽ തദ്ദേശീയരായവർ വിമാനത്തിൽ കയറുമായിരുന്നു. ദിവസങ്ങളോളം വെറും റൊട്ടി മാത്രം കഴിച്ചാണ് ജീവിച്ചത്. താലിബാൻ തീവ്രവാദികൾ കേൾക്കുമെന്നതിനാൽ ബന്ധുക്കളോട് ഫോണിൽ സംസാരിക്കാൻ പോലും കഴിഞ്ഞില്ല.

  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം

ബുധനാഴ്ച പുലർച്ചെ കാബൂളിൽനിന്ന് വ്യോമസേനാവിമാനത്തിൽ ഡൽഹിയിലിറങ്ങിയ 160 അംഗ സംഘത്തിലായിരുന്നു മെൽവിനുമെത്തിയത്. വ്യാഴാഴ്ച മംഗളൂരുവിലെത്തി. ഇന്ത്യയിലേക്ക് വരാൻ കഴിയാതെ സഹോദരൻ ഡെമി ഇപ്പോഴും കാബൂൾ വിമാനത്താവളത്തിലാണെന്ന് മെൽവിൻ പറഞ്ഞു.

ഏതെങ്കിലും രാജ്യത്തേക്ക് തന്നെയും കുടുംബത്തേയും രക്ഷപ്പെടുത്തൂ എന്ന് കാബൂൾ വിമാനത്താവളത്തിൽ തദ്ദേശീയർ അപേക്ഷിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നുവെന്ന് മെൽവിൻ ഓർക്കുന്നു. 10 വർഷത്തിനിടെ തനിക്ക് അഫ്ഗാനിസ്ഥാനിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും മെൽവിൻ പറഞ്ഞു.

  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

പെട്ടന്നാണ് എല്ലാം മാറിമറിഞ്ഞത്. തിരിച്ചുപോകുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും മെൽവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പ്രശ്നങ്ങൾ നടക്കുന്നതിനാൽ ദിവസങ്ങളായി പ്രാർഥനയുമായി കഴിയുകയായിരുന്നു മെൽവിന്റെ കുടുംബം. സഹോദരൻ ഡെമിയെ കുറിച്ചുള്ള പ്രാർഥനയിലാണ് കുടുംബം  ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
[masterslider id="10"]

Related posts

Click Here to Follow Us