പ്രേതഭയം: പേടി മാറ്റാന്‍ ശ്മശാനത്തില്‍ കിടന്നുറങ്ങി എംഎല്‍എ

ഹൈദരാബാദ്: പ്രേതങ്ങളുണ്ടെന്ന പേടി മൂലം വര്‍ഷങ്ങളായി നിര്‍മ്മാണം മുടങ്ങിക്കിടന്ന ശ്മശാനത്തില്‍ എംഎല്‍എ അന്തിയുറങ്ങി.

ശ്മശാനത്തില്‍ പ്രേതബാധയുണ്ടെന്ന ഭയത്താല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ തൊഴിലാളികള്‍ മടിച്ചതോടെയാണ് പേടിമാറ്റാനുള്ള ദൗത്യം എംഎല്‍എ ഏറ്റെടുത്തത്. തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എ നിമ്മ രാമ നായിഡുവാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ ഒരു രാത്രി കഴിച്ചു കൂട്ടിയത്.

ശ്മശാനത്തില്‍ കുമിഞ്ഞുകൂടിക്കുന്ന മാലിന്യങ്ങള്‍ക്കിടയിലാണ് തലചായ്ക്കാനുള്ള സ്ഥലം എംഎല്‍എ കണ്ടെത്തയിയത്. ഭക്ഷണം കഴിച്ചതും അവിടെത്തന്നെ. തൊഴിലാളികളുടെ പേടി മാറ്റാന്‍ താന്‍ രണ്ട് ദിവസം കൂടി ശ്മശാനത്തില്‍ തന്നെ കിടന്നുറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

എട്ട് മാസം മുമ്പാണ് പുതിയ ശ്മശാനം പണികഴിപ്പിക്കാനായി 3 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. പണി തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ദിവസം ശ്മശാനത്തില്‍ പാതിവെന്ത മൃതദേഹം കണ്ടതോടെ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് തൊഴിലാളികള്‍ പണിക്ക് വരാതെയായി. ഇതോടെ പണിയും മുടങ്ങി.

എംഎല്‍എ രാത്രി മുഴുവന്‍ ശ്മശാനത്തില്‍ ചിലവിട്ടതോടെ തൊഴിലാളികളുടെ പേടി മാറിത്തുടങ്ങിയിട്ടുണ്ട്. 50 ഓളം തൊഴിലാളികള്‍ തിരികെയെത്തി പണിതുടങ്ങി. രാത്രിയെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൊതുകിന്‍റെ ശല്യം മാത്രമാണുണ്ടായതെന്നും ഇനി വരുമ്പോള്‍ കൊതുകുതിരിയും കരുതുമെന്ന് എംഎല്‍എ പറ‍ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts