മണ്ണിടിഞ്ഞു താമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നു നിർത്തിവച്ചിരുന്ന കേരള ആർടിസി സ്കാനിയ–വോൾവോ സർവീസുകൾ പുനരാരംഭിച്ചു.

ബെംഗളൂരു : മണ്ണിടിഞ്ഞു താമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നു നിർത്തിവച്ചിരുന്ന കേരള ആർടിസി സ്കാനിയ–വോൾവോ സർവീസുകൾ പുനരാരംഭിച്ചു. പകൽ 1.00, 2.15, 3.30 സമയങ്ങളിൽ പുറപ്പെടുന്ന ബെംഗളൂരു–കോഴിക്കോട്–തിരുവനന്തപുരം, രാത്രി 10.30ന് ഉള്ള ബെംഗളൂരു–കോഴിക്കോട് മൾട്ടി ആക്സിൽ ബസുകളാണ് ഒന്നര ആഴ്ചയായി സർവീസ് റദ്ദാക്കിയിരുന്നത്. ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചതിനാൽ ഈ ബസുകൾ ഇന്നലെ നാട്ടിൽ നിന്നു പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള സർവീസ് ഇന്നാരംഭിക്കും. ഇവയുടെ ഓൺലൈൻ റിസർവേഷനും പുനഃസ്ഥാപിച്ചു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

എസി ബസുകൾ റദ്ദാക്കിയതിനെ തുടർന്നു മലബാർ ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ ബെംഗളൂരു–കൽപറ്റ റൂട്ടിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സ്പെഷൽ ആരംഭിച്ചിരുന്നു. എസി ബസുകൾ തിരിച്ചെത്തിയതിനാൽ ഈ ബസ് പിൻവലിക്കും. എന്നാൽ, ആഴ്ചാവസാനങ്ങളിൽ തിരക്കനുസരിച്ച് സ്പെഷൽ സർവീസിനായി ഇതുപയോഗിക്കും.

അതേസമയം മഴയെ തുടർന്നു റൂട്ടും സമയവും മാറ്റിയ ബെംഗളൂരു–നിലമ്പൂർ ബസ് ഇനിയൊരറിയിപ്പുണ്ടാകും വരെ മൈസൂരു–ഗുണ്ടൽപേട്ട്–ഗൂഡല്ലൂർ വഴിയായിരിക്കും സർവീസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽനിന്നു രാത്രി 11.45നു പുറപ്പെടും. നേരത്തെ 9.45നു പുറപ്പെട്ട് മാനന്തവാടി–കൽപറ്റ–ചേറമ്പാടി–മേപ്പാടി വഴിയാണ് ബസ് നിലമ്പൂരിൽ എത്തിയിരുന്നത്. കൂടുതൽ വിവരങ്ങൾക്കു ബെംഗളൂരുവിലെ കേരള ആർടിസി കൗണ്ടറുകളുമായി ബന്ധപ്പെടാം. 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 080–22221755 (ശാന്തിനഗർ), 8762689508 (പീനിയ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts