കർചീഫ് പളനിക്ക് നേരെ പോലീസ് വെടിയുതിർത്തു

ബെംഗളൂരു : ചൊവ്വാഴ്ച രാത്രി അശോക്‌നഗർ സെമിത്തേരിയിൽ വെച്ച് കൊലക്കേസ് പ്രതിയും റൗഡിയുമായ പളനി എന്ന കർച്ചീഫ് പളനിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ കീഴ്പ്പെടുത്താനായി പോലീസ് വെടിയുതിർത്തു. മൂന്ന് കൊലപാതകങ്ങൾ ഉൾപ്പെടെ 22-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പളനി, അടുത്തിടെ നവംബർ 10-ന് ബെല്ലന്തൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മുന്നകുമാറിനെ (35) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കൂടിയാണ്. ഇയാളുടെ നേതൃത്വത്തിൽ നാല് അക്രമികൾ മുന്നകുമാറിനെ കുത്തികൊല്ലപ്പെടുത്തിയത്. പളനി നേരത്തെ രണ്ട് തവണ പോലീസിനെ ആക്രമിച്ചിരുന്നു.…

Read More

കേന്ദ്രമന്ത്രിയെ ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: ബി.ജെ.പി.യുടെ ജനാശീർവാദ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിലെ യാദ്ഗിറിൽ എത്തിയ കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബയെ തോക്കുപയോഗിച്ചു ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു. ബി.ജെ.പി. പ്രവർത്തകരായ ശരണപ്പ, ലിംഗപ്പ, ദേവപ്പ, നഞ്ചപ്പ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർ ഉപയോഗിച്ച തോക്കുകൾ ലൈസൻസുള്ളവയാണെന്ന് പോലീസ് വ്യെക്തമാക്കി. ബിജെപി നടത്തിയ ഈ യാത്രയിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു. പലവിധ വാദ്യോപകരണങ്ങൾ മുഴക്കിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് കേന്ദ്രമന്ത്രിക്ക് സ്വീകരണം നൽകിയത്.  

Read More
Click Here to Follow Us